ആഗോള കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള പ്രധാന ചർച്ചകൾക്കായി ലോക നേതാക്കൾ ലണ്ടനിൽ ഇന്നു യോഗം ചേരുന്നു.കാർബൺ പുറന്തള്ളൻ കുറയ്ക്കുന്നതിനുള്ള പുതിയ കരാറുകളിൽ ഇവർ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷ.
പ്രമുഖ ടെക്ക് കമ്പനികൾ ചേർന്ന് പുതിയ സൂപ്പർ ഫാസ്റ്റ് ക്വാണ്ടം പ്രോസസറുകൾ അവതരിപ്പിച്ചു.ഇത് ലോക സുരക്ഷാ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തും.
ചൊവ്വയിൽ നിന്നുള്ള പുതിയറെസലൂഷൻ ചിത്രങ്ങൾ നാസ പുറത്തുവിട്ടു.
വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പ്രമുഖ ടീമുകൾ തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കുന്നു.
ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെ ഇത് നോക്കിക്കാണുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കണ്ഠരരു രാജീവർക്ക് ജാമ്യം; ജയിൽ മോചനം.
നെടുമങ്ങാട് ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പി ജി ഡോക്ടർമാർ ഇന്നു സമരം തുടങ്ങുന്നു. സമരം മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കുമെന്ന് ആശങ്ക.
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ മഴയ്ക്ക് സാധ്യത.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.
കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. ഇത്തരം ഒരു തീരുമാനം രാജ്യത്ത് ആദ്യമായി എടുത്ത സംസ്ഥാനമായി കേരളം.
കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം .ഇത് വിദ്വേഷ പ്രകടനത്തിനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി.
ജയസൂര്യയ്ക്ക് എതിരായ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.
കാഞ്ഞങ്ങാട് സൗത്ത് അടിപ്പാത നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കും പൊടി ശല്യത്തിനും എതിരെ ജനകീയ പ്രതിഷേധം. കമ്പനി ഓഫീസുകൾ ഉപരോധിക്കുമെന്ന് നാട്ടുകാർ.
കാഞ്ഞങ്ങാട് ചിത്താരി പാലത്തിനടുത്ത് വാഹനാപകടം ഉണ്ടായ പശ്ചാത്തലത്തിൽ ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
ചെറുവത്തൂർ ദേശീയപാത അടിപ്പാത സമരം ഇന്ന് നൂറാം ദിവസത്തേക്ക്.
ചീമേനിയിൽ ഫയർ സ്റ്റേഷൻ അനുവദിച്ചു. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
ചെമ്മനാട് സ്കൂളിനടുത്ത റോഡ് ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന് പി ഡബ്ല്യു ഡി. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നാണ് തീരുമാനം






