എറണാകുളം: കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നു വാഹനാപകടത്തില്‍ മരിച്ച പെരുമ്പാവൂര്‍ കീഴില്ലം സെന്റ് തോമസ് എച്ച് എസ് എസിലെ അധ്യാപിക റെസി ടൈറ്റസിനെ വിദ്യാഭ്യാസ വകുപ്പ് ഇക്കൊല്ലം ഹയര്‍സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിക്കു നിയമിച്ചു. വളയന്‍ ചിറങ്ങര എച്ച് എസ് എസിലെ ഡെപ്യൂട്ടി ചീഫ് പരീക്ഷാ ചുമതലാണ് വിദ്യാഭ്യാസ വകുപ്പ് റെസിയെ ഏല്‍പ്പിച്ചിട്ടുള്ളത്.
സംഗതി വിവാദമായതോടെ അച്ചടക്ക നടപടി സ്വീകരിക്കരിക്കാന്‍ കാരണമുണ്ടെങ്കില്‍ അതു ബോധ്യപ്പെടുത്താന്‍ കീഴില്ലം സെന്റ് തോമസ് എച്ച് എസ് എസ് പ്രിന്‍സിപ്പലിനോടു പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. വിശദീകരണവുമായി പരീക്ഷാ സെക്രട്ടറിക്കു മുന്നില്‍ നേരിട്ടു ഹാജരാകണം. സംഭവത്തില്‍ പ്രതിഷേധിച്ച അധ്യാപകരോടു ഇതില്‍ വലിയ പ്രശ്‌നമൊന്നുമില്ലെന്നും ഇതു വെറും സാങ്കേതിക പിഴവു മാത്രമാണെന്നും ഹയര്‍ സെക്കണ്ടറി എജ്യുക്കേഷന്‍ ഡയറക്ടറേറ്റ് വിശദീകരിച്ചു.







