തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ക്കെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ക്കെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്നാട് സര്‍ക്കാരിന്റെ സൗജന്യ വിതരണ നയത്തെ ചോദ്യം ചെയ്ത കോടതി, ഇത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ‘സൗജന്യ ഭക്ഷണം, സൗജന്യ വൈദ്യുതി, സൗജന്യ സൈക്കിള്‍… ഇങ്ങനെയുള്ള വിതരണങ്ങളിലൂടെ എന്തുതരം സംസ്‌കാരമാണ് നിങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്’ – ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തമിഴ്നാട് സര്‍ക്കാരിനോട് ചോദിച്ചു.

സംസ്ഥാനങ്ങള്‍ തൊഴിലവസരങ്ങള്‍ തുറക്കാന്‍ ശ്രമിക്കണം. രാവിലെ മുതല്‍ വൈകുന്നേരം വരെ സൗജന്യ ഭക്ഷണവും പിന്നെ സൈക്കിളും വൈദ്യുതിയും ഒക്കെ സൗജന്യമായി നല്‍കിയാല്‍ പിന്നെ ആര് ജോലി ചെയ്യും എന്ന് കോടതി ചോദിച്ചു. അത് തൊഴില്‍ സംസ്‌കാരത്തെ എങ്ങനെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വികസന പദ്ധതികള്‍ക്കായി പണം ചെലവാക്കുന്നതിന് പകരം ശമ്പളം നല്‍കുന്നതിനും ഇത്തരം സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നതിനുമാണ് സംസ്ഥാനങ്ങള്‍ മുന്‍ഗണന നല്‍കുന്ന തെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

നികുതിദായകരുടെ പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം സൗജന്യങ്ങൾ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അടവാണെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. ഈ പ്രശ്‌നം തമിഴ്നാടിന്റേത് മാത്രമല്ല, ഇന്ത്യയിലുടനീളം പടരുന്ന ഈ പ്രവണത ഗൗരവകരമാണെന്നും ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും വരുമാന കമ്മി നേരിടുന്നവയാണ്. വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ട തുക ഇത്തരം സൗജന്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ക്ഷേമപദ്ധതികളുടെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നത് മനസിലാക്കാം എന്നാല്‍ സാമ്പത്തിക ശേഷിയുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ എല്ലാവര്‍ക്കും സൗജന്യങ്ങള്‍ നല്‍കുന്നത് പ്രീണന നയമാണെന്ന് കോടതി നിരീക്ഷിച്ചു. 2024ലെ ഇലക്ട്രിസിറ്റി ഭേദഗതി ചട്ടങ്ങളിലെ 23ാം വകുപ്പിനെതിരെ തമിഴ്നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ പുനഃപരിശോധിക്കണമെന്നും ഇത്തരം ‘പോപ്പുലിസ്റ്റ്’ നയങ്ങള്‍ എത്രകാലം തുടരുമെന്നും കോടതി ചോദിച്ചു.

സംസ്ഥാനങ്ങള്‍ തൊഴിലവസരങ്ങള്‍ തുറക്കാന്‍ ശ്രമിക്കണം. രാവിലെ മുതല്‍ വൈകുന്നേരം വരെ സൗജന്യ ഭക്ഷണവും പിന്നെ സൈക്കിളും വൈദ്യുതിയും ഒക്കെ സൗജന്യമായി നല്‍കിയാല്‍ പിന്നെ ആര് ജോലി ചെയ്യും എന്ന് കോടതി ചോദിച്ചു. അത് തൊഴില്‍ സംസ്‌കാരത്തെ എങ്ങനെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വികസന പദ്ധതികള്‍ക്കായി പണം ചെലവാക്കുന്നതിന് പകരം ശമ്പളം നല്‍കുന്നതിനും ഇത്തരം സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നതിനുമാണ് സംസ്ഥാനങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

നികുതിദായകരുടെ പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം വിതരണങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അടവാണെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. ഈ പ്രശ്‌നം തമിഴ്നാടിന്റേത് മാത്രമല്ല, ഇന്ത്യയിലുടനീളം പടരുന്ന ഈ പ്രവണത ഗൗരവകരമാണെന്നും ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും വരുമാന കമ്മി നേരിടുന്നവയാണ്. വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ട തുക ഇത്തരം സൗജന്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ക്ഷേമപദ്ധതികളുടെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നത് മനസിലാക്കാം എന്നാല്‍ സാമ്പത്തിക ശേഷിയുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ എല്ലാവര്‍ക്കും സൗജന്യങ്ങള്‍ നല്‍കുന്നത് പ്രീണന നയമാണെന്ന് കോടതി നിരീക്ഷിച്ചു. 2024ലെ ഇലക്ട്രിസിറ്റി ഭേദഗതി ചട്ടങ്ങളിലെ 23ാം വകുപ്പിനെതിരെ തമിഴ്നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ പുനഃപരിശോധിക്കണമെന്നും ഇത്തരം ‘പോപ്പുലിസ്റ്റ്’ നയങ്ങള്‍ എത്രകാലം തുടരുമെന്നും കോടതി ചോദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page