കണ്ണൂര്‍: പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ മാങ്ങ പറിക്കാനെത്തിയ കുട്ടികളെ എടുത്തുയര്‍ത്തി സഹായിക്കുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. മാങ്ങ പറിക്കാന്‍ പറ്റാത്തതിനാല്‍ തിരിച്ചുപോകുകയായിരുന്ന കുട്ടികളെ തിരികെ വിളിച്ച് അവരെ സഹായിക്കുകയായിരുന്നു.
പാനൂര്‍ പൊലീസ് സ്റ്റേഷനിലാണ് കുട്ടികള്‍ മാങ്ങ പറിക്കാനെത്തിയത്. പൊലീസുകാര്‍ കണ്ടാല്‍ തങ്ങളെ ഓടിക്കുമെന്നായിരുന്നു കുട്ടികള്‍ കരുതിയിരുന്നത്. അതുകൊണ്ടുതന്നെ പാത്തും പതുങ്ങിയുമായിരുന്നു വന്നത്. എന്നാല്‍ മാങ്ങ ഉയരത്തിലായതിനാല്‍ പറിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ മടങ്ങി പോവുകയായിരുന്നു. ഇതുകണ്ട എ.എസ്.ഐ നിവേദ് കുട്ടികളെ തിരികെ വിളിക്കുകയും ഒന്നുകൂടി ട്രൈ ചെയ്തുനോക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടികളെ എടുത്തുയര്‍ത്തി മാങ്ങ പറിക്കാന്‍ സഹായിക്കുകയും ചെയ്തു. പൊലീസുകാരന്റെ ഈ പ്രവൃത്തി കുട്ടികള്‍ക്കും പരിസരത്ത് ഉണ്ടായിരുന്നവര്‍ക്കും കൗതുകമായി.







