ബന്ധു മരിച്ചത് ദുര്‍മന്ത്രവാദം മൂലമെന്ന് ആരോപണം: യുവതിയേയും നവജാത ശിശുവിനേയും തീകൊളുത്തി കൊലപ്പെടുത്തി ആള്‍ക്കൂട്ടം

ജാര്‍ഖണ്ഡ്: ബന്ധു മരിച്ചത് ദുര്‍മന്ത്രവാദം മൂലമെന്നാരോപിച്ച് യുവതിയേയും നവജാത ശിശുവിനേയും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയതായി പരാതി. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭുമിലെ കലൈയ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. യുവതിയുടെ ഭര്‍ത്താവ് കോല്‍ഹന്‍ സിങ്കു(40) പൊള്ളലേറ്റ് ചികിത്സയിലാണ്. കോല്‍ഹന്‍ സിങ്കുവിന്റെ ഭാര്യ ജ്യോതി സിങ്കുവും(32) ഇവരുടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.

ചൊവ്വാഴ്ച കോല്‍ഹന്‍ സിങ്കുവിന്റെ ബന്ധു മരിച്ചിരുന്നു. അന്നു രാത്രി ദമ്പതികള്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം ഇവരുടെ വീട്ടിലെത്തി മരണത്തിനു കാരണം ദുര്‍മന്ത്രവാദമാണെന്ന് ആരോപിച്ചു. തുടര്‍ന്നുണ്ടായ ബഹളത്തിനിടെ കുഞ്ഞുമായി നില്‍ക്കുകയായിരുന്ന ജ്യോതിയുടെ ശരീരത്തില്‍ ഇവര്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ദമ്പതികളുടെ രണ്ടു വയസ്സ് പ്രായമുള്ള കുഞ്ഞ് രക്ഷപ്പെട്ടു. കോല്‍ഹന്‍ സിങ്കുവും അപകടത്തില്‍പ്പെട്ടെങ്കിലും വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

പ്രതികളെല്ലാം കോല്‍ഹന്‍ സിങ്കുവിന്റെ ബന്ധുക്കളാണെന്നും ഇതില്‍ കോല്‍ഹന്റെ ആദ്യഭാര്യയുമുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ നാലുപേരെ അറസ്റ്റുചെയ്തതായും മറ്റുള്ളവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page