തൃശൂർ: 46-ാമത് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കുമ്പള സ്വദേശി അഭിനവ് ഡി. വെള്ളി മെഡൽ കരസ്ഥമാക്കി. 11 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ -35കെ ജി കുമിറ്റെ വിഭാഗത്തിലാണ്മെഡൽ നേടിയത്. സ്പോർട്സ് കൗൺസിലും കേരള ഒളിമ്പിക് അസോസിയേഷനും ചേർന്നാണ് മത്സരം നടത്തിയത്.
കുമ്പള ചിരഞ്ജീവി ഷോട്ടോക്കൻ കരാട്ടെ അക്കാദമി യിലാണ് അഭിനവ് പരിശീലനം നേടുന്നത്. മേഘദാസാണ് പരിശ്രീലകൻ.







