പ്രസവ ശസ്ത്രക്രിയ വിദഗ്ധന്മാരായി പ്ലസ്ടുകാരനും ബി.എ.ക്കാരനും : യുവതി രക്തം വാർന്നു മരിച്ചു :വ്യാജ ആശുപത്രി അടച്ചുപൂട്ടി സീൽ ചെയ്തു

ലക്നൗ : യുപിയിലെ അംബേദ്കർ നഗറിൽ അഞ്ചുവർഷമായി വിദഗ് ഡോക്ടർമാരായി പ്രവർത്തിച്ചതു പ്ലസ് ടു കാരനും ബി.എ.ക്കാരനു മാണെന്ന് തിരിച്ചറിഞ്ഞു. ഇവർ അറസ്റ്റിലായതിനെ തുടർന്ന് ആശുപത്രി ഉടമ സ്ഥലംവിട്ടു. അനധികൃത ആശുപത്രി അടച്ചുപൂട്ടി സീൽ ചെയ്തു. പ്രസവസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞദിവസം വ്യാജ ആശുപത്രിയിൽ എത്തിയ പ്രിയങ്ക എന്ന് യുവതി ശസ്ത്രക്രിയയെ തുടർന്ന് ദാരുണമായി മരിച്ചതിനെ തുടർന്നുണ്ടായ സംഘർഷമാണ് ഡോക്ടർമാരുടെ വ്യാജ വൈദഗ്ധ്യം വ്യക്തമാക്കിയത്. പ്രസവവേദനയുമായെത്തിയ യുവതിക്ക് ഡോക്ടർമാർ ശാസ്ത്രക്രിയ അനിവാര്യമാണെന്ന് നിർദ്ദേശിച്ചു. ബന്ധുക്കൾ അത് സമ്മതിക്കുകയും ചെയ്തു. ശാസ്ത്രക്രിയയിലൂടെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. എന്നാൽ യുവതിക്കു രക്ത സ്രാവം അനുഭവപ്പെടുകയും കുറെസമയം വ്യാജ ഡോക്ടർമാർ അതിനും ചികിത്സ തുടരുകയും ചെയ്തു . എന്നാൽ രക്തസ്രാവം മൂർഛിച്ചു. യുവതി കൂടുതൽ അവശയായി . പിന്നീട് യുവതിയെ ലക്‌നൗവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിച്ചു. വീട്ടുകാർ ഉടനെ അങ്ങോട്ട് കൊണ്ടുപോയെങ്കിലും അവിടെയെത്തും മുമ്പ് യുവതി മരിച്ചു. ക്ഷുഭിതരായ ബന്ധുക്കൾ നടത്തിയ പ്രതികരണത്തെ തുടർന്ന് അധികൃതർ ഇടപെടുകയും ഡോക്ടർമാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഒരു ഡോക്ടറുടെ യോഗ്യത പ്ലസ് ടു ആണെന്നു കണ്ടെത്തി. അടുത്ത ആൾ ബി.എ. വരെ പഠിച്ചിട്ടുണ്ടെന്നും തിരിച്ചറിഞ്ഞു.ചോദ്യം ചെയ്യലിൽ
വിദഗ്ധ ഡോക്ടർമാർ വ്യാജന്മാരാണെന്നു കണ്ടെത്തിയതിനു പുറമെ. അഞ്ചുവർഷമായി ഇവരെ വെച്ച് ആശുപത്രി കച്ചവടം നടത്തിയ റൂബി എന്ന ആൾ അതിലും വലിയ തടിപ്പുകാരനാണെന്നു കണ്ടെത്തിക്കൊണ്ടിരിക്കെ, സംഗതി പന്തികേടാണെന്ന് കണ്ടു ഇതിനിടയിൽ അയാൾ സ്ഥലംവിട്ടു. അധികൃതർ വ്യാജ ഡോക്ടർമാരെ അറസ്റ്റ് ചെയ്തു. വ്യാജ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടി സീൽ ചെയ്തു. ഏത് രോഗത്തിനും സിദ്ധൗഷധം നൽകുന്ന ഡോക്ടർമാരാണെന്ന പ്രചരണത്തിൽ നാട്ടുകാർ കുടുങ്ങുകയായിരുന്നു. കുറഞ്ഞ ചെലവിൽ വിദഗ്ധ ചികിത്സ എന്ന പ്രചരണം ഇവർക്ക് വേണ്ടത്ര രോഗികളെ നേടിക്കൊടുക്കുകയായിരുന്നു. പ്രസവ ശസ്ത്രക്രിയ എന്നല്ല ഏതുരോഗതിനും മരുന്നും ശസ്ത്രക്രിയയും നടത്തിയിരുന്ന ഇവർ പരമാവധി 3000 മുതൽ 5000 രൂപ വരെ മാത്രമേ പ്രതിഫലം ഈടാക്കിയിരുന്നുള്ളൂ. ഇത് സാധാരണക്കാർ വലിയ ആശ്വാസമായി കരുതുകയായിരുന്നു. കൂടുതൽ പരിശോധനയിൽ ഡോക്ടർമാരെക്കാൾ വലിയ വ്യാജ തട്ടിപ്പ്കാരനായിരുന്നു ആശുപത്രി നടത്തിപ്പുകാരനെന്നും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി നടത്താനുള്ള ഒരു അനുമതിയും ഇല്ലാതെയാണ് 10 വർഷത്തോളമായി ഇത് പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page