സ്വർണ്ണമാല വിഴുങ്ങിയുടെ വയറ്റിൽ മറ്റൊരു സ്വർണ്ണ കമ്മൽ കൂടി; തൊണ്ടി പിടിച്ചെടുക്കാൻ കഴിയാതെ പോലീസ്

കോഴിക്കോട് : കുട്ടിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുത്തു വിഴുങ്ങിയ യുവതിയുടെ വയറ്റിൽ ഒരു സ്വർണ കമ്മൽ കൂടി കണ്ടെത്തി. വിദഗ്ധ പരിശോധനയിലാണ് അത് കണ്ടെത്തിയത്. യുവതിയെ വയറിളകി തൊണ്ടി മുതൽ കണ്ടെത്താൻ നടത്തിയ ശ്രമം വിഫലമായിരിക്കുകയാണ്. നിലമ്പൂരിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്തു വിഴുങ്ങിയ യുവതിയെ പിടികൂടിയത്. പോലീസ് ഏൽപ്പിച്ച പോലീസിൽ ഏൽപ്പിച്ച സ്ത്രീയെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. അതിനിടയിലാണ് സ്ത്രീയുടെ വയറിളക്കി സ്വർണ്ണമാല കണ്ടെടുക്കാൻ പൊലീസ് ശ്രമം നടത്തിയത് . മുക്കട്ട പാലേമാട് കല്ലൻ കുന്നൻ സമീന (35) ആണ് പോലീസ് നിരീക്ഷണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. കോടതിയിൽ ഹാജരാക്കിയ സമീനയെ 16 വരെ റിമാൻഡ് ചെയ്തിരുന്നു. തൊണ്ടിമുതൽ കണ്ടെത്താനാണ് യുവതിയെ കസ്റ്റഡിയിൽ വാങ്ങിയത്. പൊലീസ് കസ്റ്റഡി 16ന് അവസാനിക്കും. അതിനു മുമ്പു തൊണ്ടി മുതൽ കണ്ടെത്താൻ ശസ്ത്രക്രിയ വേണ്ടി വരുമോ എന്നും ആലോചിക്കുന്നുണ്ടെന്ന് പറയുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page