ക്രമസമാധാനം: പോലീസിന് അടിയും കൂത്തും പോരാത്തതിന് ജാമ്യമില്ലാ കേസും

തിരുവനന്തപുരം:കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനു മുന്നിലെ കടയിൽ നിന്ന് ചായകുടിച്ച് ഇറങ്ങിയ എസ്.ഐ ഷാഫിയെ പിന്നാലെ എത്തിയ ആൾ കുത്തി പരിക്കേൽപ്പിച്ചു. എസ്.ഐ.യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടിച്ചു പൊലീസിൽ ഏൽപ്പിച്ചു. അതേ സമയം തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം ഒരു മാളിൽ എത്തിയ പോലീസുകാരനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു ക്യാമ്പ് പോലീസ് മിഥുൻ മർദ്ദനം ഏറ്റത് ആക്രമത്തിൽ തിരിച്ചറിയാവുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തു അതുകൊണ്ട് തീർന്നില്ല അടികൊണ്ട് പോലീസുകാരനെതിരെ കേസെടുക്കുകയും ചെയ്തു പുതുവർഷ ആഘോഷത്തിന് ഇടയിൽ ചങ്കുംമുഖത്ത് സമയപരിധി കഴിഞ്ഞ് ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി ഡിവൈഎഫ്ഐ പോലീസ് സംഘർഷം ഉണ്ടായിരുന്നു അതിനെ തുടർന്ന് ആ സംഭവത്തിൽ ഉണ്ടായിരുന്ന പോലീസുകാരൻ മിഥുൻ റോയിയെ സൗകര്യത്തിന് കിട്ടിയപ്പോൾ പകരം ചോദിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നതിനിടയിലുണ്ടായ പ്രശ്നത്തെ വ്യക്തിപരമായ ആക്രമണം കൊണ്ട് നേരിടാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് റോയ് പോലീസിൽ പരാതിപ്പെട്ടു. വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടയിൽലഭിച്ച ഡിവൈഎഫ്ഐയുടെ പരാതി പ്രകാരമാണ് അടികൊണ്ട പൊലീസുകാരനെതിരെ കേസെടുത്തത്. കോഴിക്കോട്ടെ സംഭവത്തിൽ എടക്കാട് പ്രമോദ് എന്നയാളെയാണു പിടികൂടിയത്. ചായക്കടയിൽ മറ്റൊരാളുമായി സംഘർഷത്തിനു ശ്രമിച്ച പ്രമോദിനെപിന്തിരിപ്പിക്കാൻ ശ്രമിച്ചതിനാണു ചായകുടിച്ചു മടങ്ങുകയായിരുന്നു എസ് ഐയെ പിന്നിൽ നിന്ന് കുത്തിയതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page