വീട്ടുചെലവിന് പണം നല്‍കാത്തത് ചോദിച്ച വിരോധം; വൃദ്ധ മാതാവിനെ കസേരയോടെ എടുത്തെറിഞ്ഞു; മകന്‍ പിടിയില്‍

കണ്ണൂര്‍: വീട്ടു ചെലവിനു പണം നല്‍കാത്തത് ചോദ്യം ചെയ്ത വിരോധത്തില്‍ വൃദ്ധമാതാവിനെ കസേരയോടെ മുറ്റത്തേക്ക് എറിഞ്ഞു കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ കണ്ണൂര്‍, പളളിയാംമൂല, ലക്ഷം വീട് ഉന്നതിയിലെ പി ശാന്ത(88)യെ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മകന്‍ പി സജീവ(58)നെ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എ ബിനുമോഹന്‍ അറസ്റ്റു ചെയ്തു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടു വരാന്തയില്‍ കസേരയിലിരിക്കുകയായിരുന്നു ശാന്ത. ഈ സമയത്ത് എത്തിയ മകന്‍ സജീവനുമായി വാക്കു തര്‍ക്കം ഉണ്ടായി. വീട്ടു ചെലവിനു പണം നല്‍കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇതിനിടയില്‍ പ്രകോപിതനായ സജീവന്‍ മാതാവിനെ കസേരയോടെ എടുത്ത് പുറത്തേയ്ക്ക് എറിയുകയായിരുന്നു.
സ്റ്റപ്പില്‍ തലയിടിച്ച് വീണ ശാന്തയ്ക്കു ഗുരുതരമായി പരിക്കേറ്റു. അക്രമത്തിനു ശേഷം സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ട സജീവനെ ഏറെ നേരം തെരച്ചില്‍ നടത്തിയാണ് കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page