കാസര്‍കോട്: ജില്ലയിലെ സന്തോഷ് ട്രോഫി താരം ദില്‍ഷാദ് അബൂബക്കറിനെ നാട് വരവേറ്റു. സന്തോഷ് ട്രാഫി മത്സരത്തിനു ശേഷം നാട്ടിലെത്തിയ ദില്‍ഷാദിനെ റയില്‍വേ സ്റ്റേഷനിലും ജന്മനാടായ മൊഗ്രാലിലും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും സ്വീകരിച്ചു. റയില്‍വേ സ്‌റ്റേഷനിലെ സ്വീകരണത്തില്‍ നാട്ടുകാരും ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. സന്നദ്ധ സംഘടനകള്‍ ഷാള്‍ അണിയിച്ചും ഉപഹാരങ്ങള്‍ സമ്മാനിച്ചും സന്തോഷം കൈമാറി. സന്തോഷ് ട്രോഫി മുന്‍ മാനേജര്‍ പി സി ആസിഫ് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ അഹമ്മദ് ആധ്യക്ഷം വഹിച്ചു. മുഹമ്മദ്, റിയാസ്, ആസിഫ് ഇഖ്ബാല്‍, മാഹിന്‍ മാസ്റ്റര്‍, ഹമീദ് പെര്‍വാഡ്, സിദ്ദീഖലി മൊഗ്രാല്‍, എം എ അബ്ദുള്‍ റഹിമാന്‍, നാസര്‍ മൊഗ്രാല്‍, ഷക്കീല്‍ അബ്ദുള്ള, ഖലീല്‍ മാസ്റ്റര്‍ പ്രസംഗിച്ചു.






