ബെംഗളൂരു: കാമുകനുമായുള്ള വിവാഹത്തെ മാതാപിതാക്കള്‍ എതിര്‍ത്തതിന് ഫോണില്‍ അമ്മയുടെ നഗ്നചിത്രം പകര്‍ത്തി മകളുടെ പ്രതികാരം. ബെംഗളൂരുവില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. വീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കാമുകന്റെ പ്രേരണയിലാണ് 23 കാരിയായ മകള്‍ അമ്മയുടെ നഗ്‌നചിത്രങ്ങള്‍ ഫോണില്‍ എടുത്ത് സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.
കാമുകനൊപ്പം ഒളിച്ചോടുന്നതിനിടെ മകള്‍ക്ക് ഫോണ്‍ എടുക്കാന്‍ വിട്ടുപോയി. മകളെ കണ്ടെത്താന്‍ അവളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് തന്റെ നഗ്ന ഫോട്ടോകള്‍ അമ്മ കാണുന്നത്. മകള്‍ തന്നോട് കാട്ടിയ ക്രൂരതയില്‍ നടുങ്ങിയ അവര്‍ ഭര്‍ത്താവുമായെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മകളേയും കാമുകനേയും കയ്യോടെ കണ്ടെത്തി. അതിനകം തന്നെ ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നു. ഇരുവരേയും ചോദ്യം ചെയ്തപ്പോള്‍ ഈ ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി വിവാഹത്തിന് സമ്മതിപ്പിക്കാന്‍ കാമുകന്‍ പറഞ്ഞുതന്ന ഐഡിയയാണ് ഇതെന്നും ഇത് ആര്‍ക്കും കൈമാറിയിട്ടില്ലെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
വിവാഹം നടത്തുക എന്നത് മാത്രമായിരുന്നു പെണ്‍കുട്ടിയുടെ ലക്ഷ്യമെങ്കിലും, അതിനായി സ്വന്തം അമ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചത് പൊലീസിനെ പോലും ഞെട്ടിച്ചിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിക്കും കാമുകനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.







