നാടിനെ ഞെട്ടിച്ചു കൊണ്ടുളള വാഹന ഓട്ടം വേണ്ട; കൊല്ലത്ത് അത്തരമൊരു വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദാവുന്നു

കൊല്ലം : എട്ടുനാടും പൊട്ടുന്ന തരത്തിൽ യാത്രക്കാരെ പരിഭ്രമിപ്പിച്ചുകൊണ്ട് അതിവേഗതയിലും അത്യുച്ചത്തിൽ ഭയാനകമായ തരത്തിൽ ഭീകര ശബ്ദം ഉണ്ടാക്കിയും വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക ; കൊല്ലത്തു അത്തരമൊരു വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാ വുന്നു . കൊല്ലം കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പി കൊണ്ടു യാത്രക്കാരെയും മറ്റു വാഹനങ്ങളെയും പരിഭ്രമിപ്പിച്ച കൊണ്ട് ഓടിച്ചു കളിച്ച പുത്തൻ കാറിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കാനാണു മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി ആരംഭിച്ചിട്ടുള്ളത്. വാഹന ഉടമ പള്ളിക്കൽ മുഹമ്മദ് ഇർഷാദിന്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുന്നു. നിയമവിരുദ്ധമായി രൂപ മാറ്റം വരുത്തിയ വാഹനത്തിനെതിരെയും നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച കാർ പിടിച്ചെടുക്കാനും ഒളിവിൽ പോയ ഉടമയെ അറസ്റ്റ് ചെയ്യാനും മോട്ടോർ വാഹന വകുപ്പ് തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് .രൂപമാറ്റം വരുത്തുകയും യാത്രക്കാരെ അമ്പരപ്പിക്കുകയും ഭീതി പരത്തുകയും ചെയ്ത കാർ ഇനി ആക്രിക്കാർക്ക് സ്വന്തമാവുമെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page