കൊൽക്കത്ത : പ്ലസ് ടു പരീക്ഷയ്ക്ക് എ ഐ വിദ്യ ഉപയോഗിച്ച് കോപ്പിയടിച്ച 12 വിദ്യാർത്ഥികളെ പശ്ചിമബംഗാൾ സെക്കൻഡറി ബോഡ് ഇൻവിജിലേറ്റർമാർ പിടികൂടി . മൊബൈൽ ഫോണുകൾ പരീക്ഷ ഹാളിൽ ഒളിപ്പിച്ചു കിടത്തി ചാറ്റ് ബോട്ടുകൾ വഴി ഉത്തരങ്ങൾ കണ്ടുപിടിച്ചു കോപ്പിയടിച്ച വിദ്യാർത്ഥികളെയാണ് പിടികൂടിയത്. അടിവസ്ത്രത്തിലും ഷൂസിന് ഉള്ളിലും ഒളിപ്പിച്ചാണ് ഇവർ മൊബൈൽ ഫോണുകൾ പരീക്ഷ ഹാളുകളിൽ കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടുപിടിച്ചു. ചിലർ ഫോൺ വാഷ്‌റൂമിൽ നേരത്തെ ഒളിപ്പിച്ച് വച്ചശേഷം ഇടയ്ക്കിടയ്ക്ക് റൂമിൽ കയറി ഉത്തരം കണ്ടുപിടിച്ചു പരീക്ഷ എഴുതുകയായിരുന്നു. ഈ വർഷം എ ഐ ഉപയോഗിച്ച് പരീക്ഷക്കു കോപ്പിയടിക്കാൻ ശ്രമിച്ച 31 വിദ്യാർത്ഥികളുടെ പരീക്ഷ അധികൃതർ റദ്ദാക്കി . ഇതിനിടെ കോപ്പിയടി പിടിച്ചതിൽ പ്രതിഷേധവും ഉയർന്നു. പ്രതിഷേധക്കാരായ വിദ്യാർത്ഥികൾ ഒരു സ്കൂളിലെ ഉപകരണങ്ങൾ അടിച്ചു തകർത്തു. അതേസമയം പരീക്ഷ ഹാളുകളിലെ പരിശോധന കർശനമാക്കാൻ അധികൃതർ തീരുമാനിച്ചു.







