ഗാന്ധിനഗര്‍: പരീക്ഷയ്ക്ക് താമസിച്ചെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ മര്‍ദിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. പന്ത്രണ്ടാം ക്ലാസുകാരനാണ് അറസ്റ്റിലായത്. ഗുജറാത്തിലെ പഞ്ച് മഹല്‍ ജില്ലയിലെ ഷഹാറയിലെ സ്‌കൂളില്‍ ജനുവരി 24ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥിക്കെതിരെയുള്ള നടപടി.
സ്‌കൂളില്‍ പരീക്ഷ നടക്കുന്ന സമയത്ത് താമസിച്ചെത്തിയ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത അധ്യാപികയോട് വീട്ടില്‍ പോലും തന്നെ ആരും ചോദ്യം ചെയ്യാറില്ലെന്നും നിങ്ങളാരാണ് ചോദ്യം ചെയ്യാനെന്നും ചോദിച്ചാണ് മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനം ഉയരുകയും സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പിന്നാലെയാണ് അറസ്റ്റ്.







