ലോട്ടറിക്കട ജീവനക്കാരന്‍ കടയ്ക്കു പുറകില്‍ തൂങ്ങി മരിച്ച നിലയില്‍

പുനലൂര്‍: ലോട്ടറിക്കടയിലെ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. കൊല്ലം ജില്ലയിലെ പുനലൂരിലെ ലോട്ടറിക്കട ജീവനക്കാരന്‍ മൊയ്തീന്‍ ബാദുഷ (67)യാണ് ആത്മഹത്യ ചെയ്തത്. കടയ്ക്കു പുറകിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പകല്‍ മുഴുവന്‍ കടയില്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്നതായിരുന്നുവെന്നു പറയുന്നു. വൈകിട്ട് ഇടപാടുകാര്‍ കടയിലെത്തിയെങ്കിലും കടയില്‍ കണ്ടില്ല. അതേസമയം കട തുറന്നു കിടക്കുകയായിരുന്നു. ആളുകള്‍ തൊട്ടടുത്ത കടകളിലന്വേഷിച്ചുവെങ്കിലും ആര്‍ക്കും ബാദുഷയെ കാണാതായതു സംബന്ധിച്ചു വിവരമില്ലായിരുന്നു. പിന്നീടു കടക്കു ചുറ്റും നോക്കിയപ്പോഴാണ് കടയ്ക്കു പുറകില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പറയുന്നു. മൃതദേഹം പുനലൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page