മംഗ്‌ളൂരു: സ്‌കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ബല്ലാല്‍ബാഗ് സ്വദേശി ദീപ്തി(26)യാണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം നന്ദൂര്‍ ജംഗ്ഷനിലായിരുന്നു അപകടം.
ദീപ്തിയും പ്രതിശ്രുത വരനും സ്‌കൂട്ടറില്‍ ബന്ധുവിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. നന്ദൂര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ പിന്നില്‍ നിന്നുമെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ ദീപ്തിയുടെ മേല്‍ അതേ ബസ് കയറിയിറങ്ങുകയായിരുന്നു.







