തിരുവനന്തപുരം: കുളിപ്പിക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ പാപ്പാന്‍ ദാരുണമായി മരിച്ചു. കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തിലാണ് സംഭവം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയുടെ ഒന്നാം പപ്പാന്‍ ആണ് വിഷ്ണു.
നെയ്യാര്‍ ഡാം റിസര്‍വെയറില്‍ ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് പാപ്പാനെ വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നുവെന്ന് പറയുന്നു. വിഷ്ണുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.







