കാസർകോട്: ജില്ലാ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് ഇ ഡിവിഷൻ മത്സരം മാന്യയിൽ അസോ. വൈസ് പ്രസിഡന്റ് വിനോദ് കുമാർ ഉൽഘാടനം ചെയ്തു. സെക്രട്ടറി ടി എം ഇക്ബാൽ, തളങ്കര നൗഫൽ, മഹ്മൂദ് കുഞ്ഞികാനം, കൺവീനർ ഷാഹിദ് സി എൽ, ലത്തീഫ് പെർവാഡ്, ഹമീദ് പടുവടുക്ക സംബന്ധിച്ചു. ഉൽഘാടന മത്സരത്തിൽ സഫാൻസ് തളങ്കരയെ 6 വിക്കറ്റിന് വോയിസ് പടുവടുക്ക തോൽപ്പിച്ചു.. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സഫാൻസ് തളങ്കര 15.5 ഓവറിൽ 108 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വോയിസ് പടുവടുക്ക 16.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.







