കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. നീര്‍ച്ചാല്‍ മാന്യ ലക്ഷംവീട് ഉന്നതിയിലെ പരേതരായ ഗുരുവ- മാണിക്കം ദമ്പതികളുടെ മകന്‍ വിശ്വനാഥ (46)യാണ് മരിച്ചത്.
ചുമയും ശ്വാസ തടസ്സവും മൂലം മാസങ്ങളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.
അവിവാഹിതനാണ് വിശ്വനാഥ. സഹോദരങ്ങള്‍: രാമചന്ദ്ര, ആനന്ദ, ശങ്കര, കമല, ലീലാവതി, സഞ്ജീവ.
ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.






