എലിവിഷം വീണ ഗ്ലാസില്‍ വെള്ളം ഒഴിച്ചു കുടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാസര്‍കോട്: എലിയെ കൊല്ലാന്‍ വിഷം വയ്ക്കുന്നതിനിടെയില്‍ അബദ്ധത്തില്‍ വിഷം തെറിച്ചുവീണ ഗ്ലാസില്‍ വെള്ളം ഒഴിച്ചുകുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനത്തടി ,കോളിച്ചാല്‍ മൊട്ടംകൊച്ചി ഒണിയാത്ത് ഹൗസിലെ ബി.പി.ശോഭന(53) യാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്. ജനുവരി 28ന് രാത്രി ഒൻപതര മണിയോടെയാണ് സംഭവം.
എലിയെ കൊല്ലാന്‍ എലിവിഷം വയ്ക്കുകയായിരുന്നു ശോഭന. ഇതിനിടയില്‍ അല്‍പം വിഷം സ്ഥലത്തുണ്ടായിരുന്ന ഒരു ഗ്ലാസിനകത്തേക്ക് വീണുവത്രേ. ഇക്കാര്യം അറിയാതെ ശോഭന പ്രസ്തുത ഗ്ലാസില്‍ വെള്ളം ഒഴിച്ചുകുടിക്കുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് കലശലായ വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെയാണ് അബദ്ധം സംഭവിച്ച കാര്യം അറിയുന്നതത്രേ. രാജപുരം പൊലീസ് കേസെടുത്തു. മക്കള്‍: സനീഷ്, സുചിത്ര. മരുമക്കള്‍: ശാന്തി, സനീഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിനു ഇന്നു കൊടിയേറ്റം; സമ്മേളന നഗരിയിലേയ്ക്കുള്ള 100 പതാകകള്‍ തളങ്കര മാലിക് ദിനാറില്‍ നിന്നു പുറപ്പെടും, വൈകുന്നേരം 4.30ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും

You cannot copy content of this page