തിരുവനന്തപുരം: ക്യാമറാമാന്‍ ജെ.ബി.ജ്യോതിഷ്(27) വാഹനാപകടത്തില്‍ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാനാണ്. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസില്‍ ജോയിയുടെ മകനാണ്. ചൊവ്വാഴ്ച രാത്രി പാളയം ബേക്കറി ജങ്ഷന് സമീപമാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജ്യോതിഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഏത് വാഹനമാണ് ജ്യോതിഷിനെ ഇടിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.







