കാസർകോട്:തളങ്കര നാഷണൽ സ്പോർട്സ് ക്ലബ്ബിൻ്റെ മുൻ ജനറൽ സെക്രട്ടറിയും മികച്ച ഫുട്ബോൾ താരവുമായിരുന്ന തളങ്കര കണ്ടത്തിലെ ടിഎ മുഹമ്മദ് കുഞ്ഞി എന്ന ഡിഗ്രി മുഹമ്മദ് കുഞ്ഞി (66) അന്തരിച്ചു. മികച്ച സംഘാടകൻ കൂടിയായിരുന്നു. തളങ്കര ഗവ. മുസ്ലിംഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഭാരവാഹിയും തളങ്കരയിലെ കല – കായിക -കാരുണ്യ മേഖലയിലും നിറസാന്നിധ്യമായിരുന്നു. പരേതനായ അബ്ദുല്ല – ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ആയിഷ പാക്യാര. മക്കൾ: അർഷാദ് (വ്യാപാരി ) മുസൈന, പരേതയായ മുഫീദ . മരുമക്കൾ: അബ്ദുൽ റയീസ് നെല്ലിക്കട്ട, സഹൽ ബന്തിയോട് ( ദുബായ്), സംഫ്രീന ഉള്ളാൾ.സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഖാലിദ്, സുബൈദ, സാഹിറ പരേതരായ ഉസ്മാൻ മാസ്റ്റർ, സുലൈഖ.






