കുമ്പള: ആരിക്കാടി ടോള്‍ ബൂത്തിനടുത്തു സംശയാസ്പദമായി കണ്ട യുവാവില്‍ നിന്നു 0.460 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നീലേശ്വരം കടിഞ്ഞിമൂല ഫൗസിയ മന്‍സിലിലെ മുഹമ്മദ് ഷെര്‍ഹാന്‍ സി (36) എന്നയാളെയാണ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രി കുമ്പള എസ്‌ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം റോന്തു ചുറ്റലിനിടയിലാണ് മുഹമ്മദ് ഷെര്‍ഹാന്‍ പൊലീസിനെ കണ്ട് പതുങ്ങാന്‍ ശ്രമിച്ചത്. ഇതില്‍ സംശയം തോന്നിയ പൊലീസ് അയാളെ പിടികൂടി ശാരീരിക പരിശോധന നടത്തുന്നതിനിടയില്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ പോളിത്തീന്‍ കവര്‍ കണ്ടെത്തുകയും അതിനുള്ളില്‍ നിന്നും എംഡിഎംഎ പിടിച്ചെടുക്കുകയുമായിരുന്നു. സ്വന്തം ഉപയോഗത്തിനു കരുതി വച്ചതാണെന്നായിരുന്നു ഇയാളുടെ അവകാശവാദമെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് നോട്ടീസ് നല്‍കി വിട്ടയച്ചു.







