ചെറുവത്തൂര്‍: സമരം 100 ദിവസത്തോടടുക്കുന്നു- ചെറുവത്തൂരില്‍ അടിപ്പാത വരുമോ എന്നു നാട്ടുകാര്‍ ആരായുന്നു. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ സ്ഥാപിച്ച ഗുഹപോലുള്ള അടിപാത മാറ്റി പുതിയ സൗകര്യപ്രദമായ അടിപാത സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് കര്‍മസമിതി നടത്തുന്ന സമരമാണ് 100 ദിവസത്തോടു അടുക്കുന്നത്. നാളിതുവരെയായി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിന് മുന്നിലേക്ക് വരുന്നില്ല. മാത്രമല്ല, അല്‍പ്പം അകലെ കൂടി നടന്നു പോവുമ്പാള്‍ സമരം നോക്കി സന്തോഷം ഉള്ളിലൊതുക്കി ചെറുതായി ചിരിക്കുന്നു. സി പി ഐ നേതാവ് മുകേഷ് ബാലകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ ടി.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.







