കുമ്പള: പണിക്കു വര്‍ക്ക് ഷോപ്പില്‍ നിറുത്തിയിരുന്ന ഭാരത് ബെന്‍സ് ലോറികളില്‍ നിന്നു നാലു ബാറ്ററികള്‍ മോഷ്ടിച്ചു.
ഇന്നലെ രാത്രി കുമ്പള പെര്‍വാഡിലെ എസ്ജി ഓട്ടോ വര്‍ക്‌സ് വര്‍ക്ക് ഷോപ്പിനു പിന്നില്‍ നിറുത്തിയിരുന്ന ലോറികളില്‍ നിന്നാണ് നാലു ബാറ്ററികള്‍ മോഷ്ടിച്ചത്. ഇതിന് ഒരു ലക്ഷം രൂപ വില വരുമെന്നു പറയുന്നു. വര്‍ക്ക് ഷോപ്പ് ഉടമയുടെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു. രാത്രി വര്‍ക് ഷോപ്പിനു പിറകില്‍ നിറുത്തിയിരുന്ന ലോറികളില്‍ നിന്നാണ് ബാറ്ററി മോഷ്ടിച്ചതെന്നു വര്‍ക് ഷോപ്പ് ഉടമ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.







