ജാതി മാറി പ്രണയം: എതിര്‍ത്ത മാതാപിതാക്കളെ വിഷം കുത്തിവച്ച് കൊന്നു; യുവ നഴ്‌സ് അറസ്റ്റില്‍

ഹൈദരാബാദ്: ജാതിമാറി പ്രണയ ബന്ധത്തിലേര്‍പ്പെട്ടതിനെ എതിര്‍ത്ത മാതാപിതാക്കളെ മകള്‍ വിഷം കുത്തിവച്ചുകൊന്നു.
ഹൈദരാബാദ്, വിഹാരാബാദ്, ബണ്ട്വാനയിലെ ലക്ഷ്മി (54), ദശരഥ് (58) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ സുരേഖയെ പൊലീസ് അറസ്റ്റു ചെയ്തു. ഉയര്‍ന്ന ജാതിക്കാരിയായ സുരേഖ താഴ്ന്ന ജാതിക്കാരനായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവത്രെ. വിവാഹം കഴിക്കാനായിരുന്നു സുരേഖയുടെയും കാമുകന്റെയും തീരുമാനം. ഇതിനെ മാതാപിതാക്കള്‍ എതിര്‍ക്കുകയും അനുവദിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മാതാപിതാക്കളെ വകവരുത്താന്‍ സുരേഖ പദ്ധതി തയ്യാറാക്കിയതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അസുഖങ്ങളെ പ്രതിരോധിക്കാനുള്ള മരുന്നാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് കുത്തിവയ്പ് നടത്തിയതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച് രംഗത്തു വന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണ്ണായകമായി. സുരേഖയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page