കുമ്പള: അന്യായമായ ആരിക്കാടി ടോള്‍ഗേറ്റ് തുടങ്ങിയ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമരമുഖത്തു തിരിഞ്ഞു നില്‍ക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരേയും മെഡിക്കല്‍ കോളേജിനെ 10 വര്‍ഷമായി പ്രേതാലയമാക്കി മാറ്റുകയും ജില്ലയില്‍ എയിംസ് അനുവദിക്കണമെന്ന പ്രൊപ്പോസല്‍ പോലും അനുവദിക്കാന്‍ തയ്യാറാകാത്ത ഇടത് സര്‍ക്കാറിനുമെതിരെയുള്ള വിധിയെഴുത്തായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പെന്നു കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുല്‍ഖാദര്‍ ഹാജി പറഞ്ഞു. മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാറിന്റെ അനുമോദന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രീന്‍സ്റ്റാര്‍ പ്രസിഡണ്ട് മഖ്ദൂം മൊഗ്രാല്‍, വി പി അബ്ദുല്‍ ഖാദര്‍ ഹാജിക്ക് സ്‌നേഹപഹാരം സമ്മാനിച്ചു.
ടി എം ശുഹൈബ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാദി തങ്ങള്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് ഇസ്മായില്‍ ബി എന്‍ മുഹമ്മദലി, ടി കെ ജാഫര്‍, ലത്തീഫ് കൊപ്പളം, കെ കെ സക്കീര്‍ ഖത്തര്‍, എംജിഎ റഹ്‌മാന്‍, സി എച്ച് അബ്ദുല്‍ ഖാദര്‍, ഗഫൂര്‍ ലണ്ടന്‍, കെഎ കുഞ്ഞഹമ്മദ്, മുര്‍ഷിദ് മൊഗ്രാല്‍, സെക്രട്ടറി അര്‍ഷാദ് ഹുബ്ലി പ്രസംഗിച്ചു.






