തിരഞ്ഞെടുപ്പു ബജറ്റ്: വാഗ്ദാനങ്ങള്‍ വാരിക്കോരി; റവന്യു കമ്മി 34,586.66കോടി; നിത്യച്ചെലവിനു മാര്‍ഗം കടം

തിരുവനന്തപുരം: ധനമന്ത്രി ഇന്നു നിയമസഭയിലവതരിപ്പിച്ച 2026- 27 വര്‍ഷത്തെ ബജറ്റ് സംസ്ഥാനം 34,586.66 കോടി രൂപയുടെ കടബാധ്യതയിലാണെന്ന് എടുത്തുകാട്ടി. സാമ്പത്തിക വര്‍ഷത്തില്‍ 1,82,975.10 കോടി രൂപ റവന്യു വരുമാനം കണക്കാക്കുമ്പോള്‍ റവന്യു ചെലവ് 2,17,558.76 കോടി രൂപയിലേക്ക് ഉയരുന്നു. ഇതോടെ സംസ്ഥാനത്തിന്റെ റവന്യു കമ്മി 34,586.66 കോടി രൂപയാവുമെന്നു ബജറ്റ് പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ റവന്യു വരവ് 1,37,082.61 കോടിയായിരുന്നു. ചെലവ് 1,73,971.80 കോടിയും. റവന്യു കമ്മി കഴിഞ്ഞ വര്‍ഷം 36889.19കോടി രൂപയായിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ നടപ്പാക്കുന്നതിനു വാങ്ങിക്കൂട്ടിയ കടം 51,378.49 കോടിയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തവണ ഇത് 49908.80 കോടി രൂപയായിരുന്നു.
വരുമാനക്കുറവും കടബാധ്യതയും തടസ്സമില്ലാതെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വികസന ചെലവുകളും സാമൂഹ്യ ക്ഷേമ പദ്ധതികളും എങ്ങനെ നടപ്പാക്കുമെന്നതു സര്‍ക്കാരിനു കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page