തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിനായി കമ്മീഷനെ പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിഷ്‌ക്കരണം സംബന്ധിച്ച് റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം ലഭിക്കും. ഡി എ കുടിശ്ശിക മുഴുവനായി ലഭിക്കുമെന്നും ഒരു ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്ക് ഇനി മുതല്‍ അഷ്വേഡ് പെന്‍ഷന്‍ ആയിരിക്കും ഉണ്ടാവുക- മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ക്കായിരിക്കും അഷ്വേഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.







