നുള്ളിപ്പാടിയിലെ ചെറുകുഞ്ഞി ചെന്നിക്കര അന്തരിച്ചു

കാസര്‍കോട്: പുലിക്കുന്നു ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം ജീര്‍ണ്ണോദ്ധാരണ സമിതി കണ്‍വീനറും ക്ഷേത്ര ഭരണ സമിതി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഹരീഷന്റെ പിതാവ് നുള്ളിപ്പാടി ചെന്നിക്കരയിലെ ചെറുകുഞ്ഞി (68) അന്തരിച്ചു. ഭാര്യ: ബേബി. മറ്റു മക്കള്‍: രാജേഷ്, ജിതേഷ്. മരുമക്കള്‍: സന്ധ്യ, സൗമ്യ, രൂപശ്രീ. സഹോദരങ്ങള്‍: പരേതനായ അപ്പക്കുഞ്ഞി, നാരായണി, ശ്രീധരന്‍, സുനന്ദ.

വി.കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍: പയ്യന്നൂര്‍ എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി; പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു

പയ്യന്നൂര്‍: സിപിഎം മുന്‍ ജില്ലാ കമ്മറ്റി അംഗം വി.കുഞ്ഞികൃഷ്ണന്‍ നടത്തിയ ഗുരുതരമായ ആരോപണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ടിഐ മധുസൂദനന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സെന്‍ട്രല്‍ ബസാറില്‍ വച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമം കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പെരുമ്പ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നു ആരംഭിച്ച മാര്‍ച്ചിന് …

തന്നെ മുസ്ലിം വിരോധിയാക്കി കത്തിച്ചു കൊല്ലാന്‍ ശ്രമം: വെള്ളാപ്പള്ളി

ആലപ്പുഴ: തന്നെ മുസ്ലിം വിരോധിയാക്കി കത്തിച്ചുകൊല്ലാന്‍ ശ്രമമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ഞാനോ എസ്എന്‍ഡിപിയോ ഒരിക്കലും മുസ്ലിം വിരോധികളല്ല. എതിര്‍പ്പ് മുസ്ലിം ലീഗിനോട് മാത്രമാണ്. എന്‍എസ്എസിനെ ഒരിക്കലും തള്ളിപ്പറയില്ല. ഇന്നല്ലെങ്കില്‍ നാളെ എന്‍എസ്എസും എസ്എന്‍ഡിപിയും ഐക്യപ്പെടും-അദ്ദേഹം പറഞ്ഞു.സുകുമാരന്‍ നായരെ തള്ളിപ്പറയില്ല. അദ്ദേഹം നിഷ്‌കളങ്കനും മാന്യനുമാണ്. കേവലം ഈഴവ-നായര്‍ ഐക്യമല്ല ലക്ഷ്യമിടുന്നത്. നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് ലക്ഷ്യമിടുന്നത് – എസ്എന്‍ഡിപി യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. ഐക്യം പൊളിച്ചത് …

മന്ത്രി വി.ശിവന്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: മന്ത്രി വി.ശിവന്‍കുട്ടിക്ക് നേരെ വ്യക്തി അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ സിപിഎം എംഎല്‍എ വി ജോയ് നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. മന്ത്രിയെ പൊതുമധ്യത്തില്‍ അപമാനിച്ചതില്‍ നടപടി വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ‘നിയമസഭയില്‍ ഡെസ്‌കിന് മുകളില്‍ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാന്‍ വരുന്നതെന്നായിരുന്നു സതീശന്റെ പരിഹാസം. എക്‌സൈസ് വകുപ്പായിരുന്നെങ്കില്‍ ബോധമില്ലെന്ന് പറയാമായിരുന്നു, വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ ശിവന്‍കുട്ടി യോഗ്യനല്ല. നിയമസഭയില്‍ അണ്ടര്‍വെയര്‍ പുറത്തുകാണിച്ച് ഡെസ്‌കിനു മുകളില്‍ കയറി നിന്ന് …

മദ്യലഹരിയില്‍ അമിതവേഗത്തില്‍ ഓടിച്ച ആഡംബര കാര്‍ മൂന്നു വാഹനങ്ങളില്‍ ഇടിച്ചുകയറ്റി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

വഡോദര: മദ്യഹരിയില്‍ അമിതവേഗത്തില്‍ ഓടിച്ച ആഡംബര കാര്‍ മൂന്നു വാഹനങ്ങളില്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ (53) അറസ്റ്റില്‍. സംഭവസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ന് അകോട്ടയില്‍ നിന്ന് ഒപി റോഡിലുള്ള തന്റെ വസതിയിലേക്ക് ജേക്കബ് മാര്‍ട്ടിന്‍ വാഹനം ഓടിച്ചുപോകുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ആഡംബര എസ്.യു.വി കാര്‍, വഴിയരികില്‍ …

പരാതി നല്‍കാന്‍ എത്തിയ യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി മെസേജ് അയച്ച് ശല്യം ചെയ്യല്‍; പൊലീസുകാരനെതിരെ പരാതി

തിരുവനന്തപുരം: പരാതി നല്‍കാന്‍ എത്തിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങി മെസേജ് അയച്ച് ശല്യം ചെയ്തതായി പരാതി. തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പൊലീസ് അസോസിയേഷന്റെ നേതാവ് കൂടിയാണ് ആരോപണ വിധേയനായ സന്താഷ്. യുവതി ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഹോട്ടല്‍ ജീവനക്കാരിയാണ് പൊലീസുകാരനെതിരെ പരാതി നല്‍കിയത്. പണം നഷ്ടപ്പെട്ട യുവതി അതുസംബന്ധിച്ച് പരാതി നല്‍കാനാണ് തുമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ആ സമയത്ത് ജിഡി …

അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണശേഷം പലതവണ പൊട്ടിത്തെറിച്ചു; അഗ്നിഗോളമായി; ഞെട്ടിക്കുന്ന വിവരങ്ങളുമായി ദൃക്‌സാക്ഷികള്‍

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും മറ്റ് അഞ്ചുപേരുടെയും മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വിമാനം ലാന്‍ഡിങിന് വേണ്ടി റണ്‍വേ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ ഏകദേശം 100 അടി മുകളില്‍ നിന്നുമാണ് താഴേക്ക് പതിച്ചത്. രണ്ടുതവണ വിമാനം ലാന്‍ഡിംഗിന് ശ്രമിച്ചു. താഴേക്ക് ഇറങ്ങുന്ന രീതി കണ്ടപ്പോള്‍ തന്നെ അസ്വാഭാവികത തോന്നി. തൊട്ടുപിന്നാലെ നിലത്തേക്ക് പതിച്ചു. തകര്‍ന്നുവീണ ഉടന്‍ തന്നെ വിമാനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും വലിയൊരു അഗ്‌നിഗോളമായി മാറുകയും ചെയ്തുവെന്നും ദൃക്സാക്ഷി പറഞ്ഞു. അപകടം നടന്ന …

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; എം.എല്‍എക്കെതിരെ പരാതിയുമായി സര്‍ക്കാര്‍ ജീവനക്കാരി

അമരാവതി: ജനസേന എംഎല്‍എ അരവ ശ്രീധറിനെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാരി. വിവാഹ വാഗ്ദാനം നല്‍കി ജനസേന എംഎല്‍എ അരവ ശ്രീധര്‍ ഒരു വര്‍ഷത്തിലേറെയായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ യുവതിയുടെ ആരോപണം എംഎല്‍എ നിഷേധിച്ചു. 2024 ല്‍ റെയില്‍വേ കൊഡൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ശ്രീധര്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചൂഷണം ആരംഭിച്ചതെന്നാണ് യുവതി പറയുന്നത്. തന്നെ ഒരു കാറില്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ശ്രീധര്‍ ആക്രമിച്ചുവെന്നും കഴിഞ്ഞ …

ഹോട്ടല്‍ മലിനജലവും മാലിന്യങ്ങളും ദേശീയപാതയ്ക്കായി

കുമ്പള: ഹോട്ടല്‍ മലിനജലവും മാലിന്യങ്ങളും ദേശീയ പാതയ്ക്കായി. ഹോട്ടലുകളില്‍ നിന്നുള്ള മലിനജലവും മാലിന്യങ്ങളുമാണ് ഹോട്ടലുകളിലെ അണ്ടര്‍ഗ്രൗണ്ടു ടാങ്കുകളില്‍ നിറച്ച ശേഷം രാത്രി സമയങ്ങളില്‍ ദേശീയ പാത ഓവുചാലുകളിലേക്ക് വിടവുണ്ടാക്കി പൈപ്പു വഴി ഒഴുക്കി വിടുന്നത്. ഇപ്പോഴിത് പ്രശ്‌നമല്ലെങ്കിലും ഭാവിയിലിതു വലിയ ദുരന്തങ്ങള്‍ക്കിടയാക്കുമെന്ന് ഉത്കണ്ഠയുണ്ട്. മറ്റു കടകളില്‍ നിന്നുള്ള മാലിന്യങ്ങളും ഓവുചാലുകളില്‍ കുത്തിനിറക്കാന്‍ തക്കം പാര്‍ത്തു നടക്കുന്നുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.കുമ്പള ടൗണിനടുത്തെ ഒരു ഹോട്ടലിലെ മലിനജലം പൈപ്പുവഴി ദേശീയപാത ഓവുചാലില്‍ ഒഴുക്കുന്നതു യുവാക്കള്‍ റിക്കാര്‍ഡ് ചെയ്തു. ഹോട്ടലിന്റെ ടാങ്കില്‍ …

കുമ്പള, നായിക്കാപ്പിലെ അഭിഭാഷകയുടെ വീട്ടിലെ കവര്‍ച്ച: പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അപേക്ഷ നല്‍കി പൊലീസ്; ഒന്നര വര്‍ഷം മുമ്പ് നടന്ന സമാന കവര്‍ച്ചയ്ക്ക് തുമ്പായില്ല, പരാതിയുമായി വീട്ടുടമ

കാസര്‍കോട്: കുമ്പള, നായിക്കാപ്പിലെ അഭിഭാഷകയായ ചൈത്രയുടെ വീട് കുത്തിത്തുറന്ന് 29 പവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷം രൂപയുടെ വെള്ളിയും 5000 രൂപയും കവര്‍ച്ച ചെയ്ത കേസിലെ പ്രതി ഇബ്രാഹിം കലന്തറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണോദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കി. കവര്‍ച്ച പോയ സ്വര്‍ണ്ണാഭരണങ്ങളില്‍ ചെറിയ ഭാഗം മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. അവശേഷിക്കുന്ന സ്വര്‍ണ്ണം കണ്ടെടുക്കുന്നതിനു പ്രതിയുമായി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നു കസ്റ്റഡി അപേക്ഷയില്‍ പൊലീസ് പറഞ്ഞു. ജനുവരി 18ന് വൈകുന്നേരം ആറു മണിക്കും രാത്രി എട്ടു മണിക്കും ഇടയിലായിരുന്നു …

രാഹുല്‍ മാങ്കൂട്ടത്തിന് ആശ്വാസം; മൂന്നാം ബലാത്സംഗക്കേസില്‍ ജാമ്യം

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിന് ആശ്വാസം. മൂന്നാം ബലാത്സംഗക്കേസില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ജനുവരി 18 ന് ആണ് കേസില്‍ രാഹുലിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. 14 ദിവസത്തിനുശേഷമാണ് ഇപ്പോള്‍ ജാമ്യം കിട്ടുന്നത്. ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു രാഹുലിന്റെ അഭിഭാഷകരുടെ തീരുമാനം. രൂക്ഷമായ വാദപ്രതിവാദങ്ങളായിരുന്നു കോടതിയില്‍ വാദി ഭാഗവും പ്രതിഭാഗവും തമ്മില്‍ നടന്നത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നായിരുന്നു അഭിഭാഷകര്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍, …

യാത്രക്കാരുടെ തിരക്ക്; ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള 8 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഫെബ്രുവരി അവസാനം വരെ നീട്ടി

ബെംഗളൂരു: യാത്രക്കാരുടെ തിരക്കിനെ തുടര്‍ന്നു ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള എട്ട് സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഫെബ്രുവരി അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. പുറപ്പെടുന്ന സമയത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല. ഈസ്റ്റര്‍ അവധിക്കു നാട്ടിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ഈ ആഴ്ച ആരംഭിക്കുമെന്നും റെയില്‍വെ അറിയിച്ചു. മാര്‍ച്ച് 29 മുതലുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും. ഈസ്റ്റര്‍ ഏപ്രില്‍ അഞ്ചിനാണെങ്കിലും 1, 2 ദിവസങ്ങളിലാണു കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നത്. വിഷു ബുക്കിങ് ഫെബ്രുവരി ആദ്യവാരത്തോടെ ആരംഭിക്കും. ഏപ്രില്‍ …

വിശ്വസ്തനായ പൊതുപ്രവര്‍ത്തകനെതിരെ നല്ലനടപ്പിനു റിപ്പോര്‍ട്ട്: ഇന്‍സ്‌പെക്ടര്‍ക്കെതിരെ ജില്ലാ പൊലീസ് ചീഫിനും മനുഷ്യാവകാശ കമ്മിഷനും പരാതി

കാസര്‍കോട്: പൊതുപ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായ കെഎസ് സാലി കീഴൂരിനെ നല്ല നടപ്പിനു ശിക്ഷിക്കാന്‍ ആര്‍ഡിഒക്കു റിപ്പോര്‍ട്ടു നല്‍കിയ മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എന്‍പി രാഘവനെതിരെ സാലി, ജില്ലാ പൊലീസ് ചീഫിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ഇന്‍സ്‌പെക്ടര്‍ രാഘവന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു ആര്‍ഡിഒ പുറപ്പെടുവിച്ച ഒരു വര്‍ഷത്തെ നല്ല നടപ്പു ശിക്ഷ ഹൈക്കോടതി റദ്ദാക്കി.വിശ്വസ്തനായ പൊതുപ്രവര്‍ത്തകനെന്നു ജില്ലാ പൊലീസ് മേധാവി സാക്ഷ്യപ്പെടുത്തിയിട്ടുള്ള ആളാണ് കെഎസ് സാലി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ സാലി പരാജയപ്പെട്ടു. ഫലം …

പെരുമ്പള, ചെട്ടും കുഴിയിലെ കെ. ദേവകി അമ്മ അന്തരിച്ചു

കാസർകോട്: പെരുമ്പള ചെട്ടുംകുഴിയിലെ പരേതനായ ചന്തുവിൻ്റെ ഭാര്യ കെ. ദേവകിയമ്മ (90) അന്തരിച്ചു. മക്കൾ: കെ.ശ്രീധരൻ ജ്യോത്സ്യർ , കെ.ഗംഗ,കെ.രാധ .മരുമക്കൾ: എസ്. ഷൈലജ, ജി സുബ്രഹ്മണ്യൻ , ബാലകൃഷ്ണൻ.സഹോദരങ്ങൾ: പാർവ്വതി, ലക്ഷ്മി, പരേതരായ കുമാരൻ, രാമകൃഷ്ണൻ, യശോദ

ബാങ്ക് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; സാമ്പത്തിക ബാധ്യതയെന്ന് സംശയം

കാസര്‍കോട്: പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ എം. നിധീഷി(35)നെ ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍, കൊടവലം, പട്ടര്‍ക്കണ്ടം സ്വദേശിയാണ്.ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ കാഞ്ഞങ്ങാട്, കുശാല്‍ നഗര്‍, കല്ലന്‍ചിറ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നിധീഷ് ജീവനൊടുക്കിയതെന്നു സംശയിക്കുന്നു. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.പരേതനായ നിട്ടൂര്‍ കുഞ്ഞിരാമന്‍ – ബാലാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: വീണ (കവ്വായി).ഏക മകന്‍: നിവാന്‍. സഹോദരങ്ങള്‍: എം. …

അജിത് പവാര്‍ യാത്രയായത് മുഖ്യമന്ത്രി എന്ന സ്വപ്‌നം ബാക്കിയാക്കി; 6 തവണ ഉപമുഖ്യമന്ത്രിയായി; ഒരു തവണ പോലും തോല്‍വി അറിയാത്ത നേതാവ്

മഹാരാഷ്ട്ര: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ നേതാവ് അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി രാജ്യം. ഇന്ന് രാവിലെ ബാരാമതിയില്‍ കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്നുവീണ് കത്തിയമരുകയായിരുന്നു. ബാരാമതി വിമാനത്താവളത്തിന് തൊട്ടടുത്ത് വച്ചായിരുന്നു അപകടം. അജിത് പവാറിനൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ചുപേരും അപകടത്തില്‍ മരിച്ചു. കര്‍ഷക റാലിയിലടക്കം പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ബാരാമതിയിലേക്ക് തിരിച്ചത്. നാലുപരിപാടികളാണ് അദ്ദേഹത്തിന് ബാരാമതിയില്‍ ഉണ്ടായിരുന്നത്. എന്‍സിപി നേതാവ് ശരത് പവാറിന്റെ അനന്തരവനാണ് 66 കാരനായ അജിത് പവാര്‍. …

മഹാരാഷ്ട്രയിലേയ്ക്ക് ജോലി തേടിപ്പോയ അഡൂർ സ്വദേശിയെ കാണാതായി

കാസർകോട്: മഹാരാഷ്ട്രയിലേയ്ക്ക് ജോലി തേടിപ്പോയ യുവാവിനെ കാണാതായതായി പരാതി. അഡൂർ , മണ്ടേപ്പെട്ടിയിലെ നാരായണന്റെ മകൻ രമേശ ( 22 ) നെയാണ് കാണാതായത്. സഹോദരി ശ്യാമള നൽകിയ പരാതിയിൽ ആദൂർ പൊലീസ് കേസടുത്ത് അന്വേഷണം തുടങ്ങി.2025 ജനുവരി 23 ന് ഉച്ചയ്ക്ക് 1.30 മണിക്കാണ് രമേശൻ മഹാരാഷ്ട്രയിലേയ്ക്ക് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പരാതിയിൽ പറഞ്ഞു.അടുത്തിടെ മംഗ്ളൂരുവിൽ എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവിടേക്ക് പോയിരുന്നു. എന്നാൽ ആൾക്കാർ എത്തും മുമ്പു …

കുമ്പള ടോള്‍ ബൂത്ത് വിവാദം നിലനില്‍ക്കെ ഉഡുപ്പിയിലും ടോള്‍ബൂത്ത് പീഡനം; അപകടത്തില്‍പ്പെട്ടു സൈനിക സേവനത്തില്‍ നിന്നു വിരമിച്ച സൈനികനെ തടഞ്ഞുവച്ചു; അധിക്ഷേപം

കാസര്‍കോട്: രാജ്യ സംരക്ഷണ സേവനത്തിനിടയില്‍ അപകടത്തില്‍പ്പെട്ടു സൈനിക സേവനത്തില്‍ നിന്നു വിരമിക്കേണ്ടി വന്ന സൈനികന്‍ എടനീര്‍ എതിര്‍ത്തോടു സ്വദേശി ഇ.വി ശ്യാമരാജിനെ ഉഡുപ്പി ശാസ്താനഗര്‍ ടോള്‍ പ്ലാസ ജീവനക്കാര്‍ തടഞ്ഞുവച്ചു അധിക്ഷേപിച്ചു.കാസര്‍കോട്ട് ടോള്‍പിരിവു സംബന്ധിച്ച വിവാദം കത്തി നില്‍ക്കുന്നതിനിടയിലാണ് കാസര്‍കോട്ടുകാരനായ വീര സൈനികന് ഉഡുപ്പിയില്‍ ടോള്‍പിരിവുമായി ബന്ധപ്പെട്ടു ദുരനുഭവമുണ്ടായത്.ഞായറാഴ്ച കാസര്‍കോട്ട് നിന്നു കാറില്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ ആയിരുന്നു ഇത്. സൈനികനെന്ന നിലയില്‍ അര്‍ഹതപ്പെട്ട ടോള്‍ ഇളവ് ടോള്‍ബൂത്തുകാര്‍ നിഷേധിച്ചു. ഇതു സംബന്ധിച്ച രേഖകള്‍ കാണിച്ചിട്ടും ടോള്‍ …