തിരുവനന്തപുരം: വിളപ്പില്‍ശാല, ചിലപ്പാറ, അരുവിപ്പുറത്ത് യുവതിയെ ഭര്‍ത്താവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ചിലപ്പാറയിലെ വിദ്യാചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാത്രിയിലായിരുന്നു അരുംകൊല നടന്നത്. രതീഷുമായി വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു. ഇരുവരും നിത്യവും വഴക്കും തര്‍ക്കവും പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയുണ്ടായ വഴക്കിനിടയില്‍ രതീഷ് ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ വിവരം രതീഷ് സുഹൃത്തിനെ വിളിച്ചു പറഞ്ഞതോടെയാണ് പുറത്തറിഞ്ഞത്.







