കാസര്‍കോട്: കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ 2.38 ഗ്രാം കഞ്ചാവും 0.52ഗ്രാം മെത്താഫിറ്റമിനുമായി യുവാവിനെ എക്‌സൈസ് അറസ്റ്റു ചെയ്തു. ബേക്കല്‍, പള്ളിപ്പുഴയിലെ ഗോകുല്‍രാജീവി(24)നെയാണ് മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിനു മുന്നില്‍ വച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ആദര്‍ശും സംഘവും അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രി 9.45 മണിക്ക് മംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനായിരുന്നു ഗോകുലെന്നു എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ന്മാരായ ശ്രീനിവാസന്‍ പത്തില്‍, വി പ്രമോദ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ വി പ്രജിത്ത് കുമാര്‍, ഇ എന്‍ മധു എന്നിവരും ഉണ്ടായിരുന്നു.







