കുറ്റിക്കോല്‍: കുറ്റിക്കോല്‍ ജീവനം ജൈവവൈവിധ്യ സമിതി ”റാണാച്ചെ പൊര്‍ലു” വനയാത്ര നടത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി ശേഷപ്പ ഫ്‌ലാഗ് ഓഫ് ചെയ്തു. അര്‍ത്ത്യയില്‍ നിന്നാരംഭിച്ച വനയാത്ര ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി ശേഷപ്പ ഫ്‌ലാഗ് ഓഫ് ചെയ്തു. ജീവനം സെക്രട്ടറി പി.വി ശശി, പ്രസിഡന്റ് തമ്പാന്‍ നായര്‍ കെ പ്രസംഗിച്ചു.
ജീവനം അംഗങ്ങളായ 25 പേര്‍ കാനന ഭംഗി ആസ്വദിച്ച് കാടിനെ അറിഞ്ഞു കൊണ്ട് യാത്രയില്‍ പങ്കെടുത്തു. അര്‍ത്യ, പുലിപ്പറമ്പ്, ചെന്നംകുണ്ട്, ശത്രുപ്പാറ, പിശാശിത്തോട്, കാനദകരെ, ചാപ്പക്കല്ല്, ചാമക്കൊച്ചി എന്നി പ്രദേശങ്ങളില്‍ സംഘം യാത്ര ചെയ്തു. കാടിനെയും കാട്ടാറിനെയും തൊട്ടുകൊണ്ടുള്ള യാത്ര എല്ലാവര്‍ക്കും അവിസ്മരണീയ അനുഭവമായിരുന്നു. സുഭാഷ് വനശ്രീ, ശ്രീധരന്‍ പുണ്യംകണ്ടം, സുകുമാരന്‍ കെ ടി നേതൃത്വം നല്‍കി.
വനയാത്രയ്ക്ക് ശേഷം നടത്തിയ അവലോകന യോഗത്തില്‍ വനം വകുപ്പ് ജീവനക്കാരായ വിനീത്, സുധീഷ്, ചന്ദ്രന്‍, അഷ്റഫ് സംബന്ധിച്ചു. പി.വി. ശശി, തമ്പാന്‍ നായര്‍ കെ, എ. ഗോപാലകൃഷ്ണന്‍ നായര്‍, വിജയന്‍, സുനിത കരിച്ചേരി, രാജേന്ദ്രന്‍ സംസാരിച്ചു.







