കാസര്‍കോട്: കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ വീട്ടില്‍ നിന്നു 23.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച പോയി. ഉപ്പള, ബാപ്പായിത്തൊട്ടിയിലെ അഹ്‌മ്മദ് മന്‍സിലിലെ രുക്‌സാന നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പരാതിക്കാരിയുടെ മകളുടെ നിക്കാഹ് ജനുവരി 23ന് ആയിരുന്നു. ഇതിനു മുന്നോടിയായി വീട്ടില്‍ വിവിധ തരത്തിലുള്ള ജോലികള്‍ നടന്നിരുന്നു. ഇതിനിടയിലാണ് ജനുവരി 15നും 21നും ഇടയിലുള്ള ഏതോ സമയത്താണ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയത്. ഇക്കാര്യം നിക്കാഹ് ദിവസമാണ് അറിഞ്ഞതെന്നു രുക്‌സാന പറഞ്ഞു. കവര്‍ച്ച സംബന്ധിച്ച് ശനിയാഴ്ചയാണ് രുക്‌സാന പൊലീസില്‍ പരാതി നല്‍കിയത്.







