കാഞ്ഞങ്ങാട്: കിഴക്കും കര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കിഴക്കുംകര കാഴ്ചകമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ കുറ്റിയടിക്കലും നിർമ്മാണ തുക സ്വരൂപിക്കുന്നതിന് ആവശ്യമായ നിധി ശേഖരണ ഉദ്ഘാടനവും നടന്നു. ക്ഷേത്രം കാർന്നോർ രാമകൃഷ്ണൻ കാരണവർ കെ. സി.ടി കുമാരൻ കിഴക്കുംകരയിൽ നിന്നും ആദ്യ തുക സ്വീകരിച്ചുകൊണ്ട് കെട്ടിട നിർമ്മാണ നിധിശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാഴ്ച കമ്മിറ്റി ഓഫീസിന്റെ കുറ്റിയടിക്കൽ കർമ്മവും കാരണവർ നിർവഹിച്ചു. ക്ഷേത്ര ആചാര സ്ഥാനികർ ചടങ്ങിൽ സംബന്ധിച്ചു. ഞാണികടവ് പവിത്രൻ ,ക്ഷേത്രംപ്രസിഡന്റ് ബൈജു അതിയാമ്പൂര്,
ജനറൽ സെക്രട്ടറി എം. സതീശൻ, കാഴ്ച കമ്മിറ്റി പ്രസിഡന്റ് തോട്ടത്തിൽ തമ്പാൻ, സെക്രട്ടറി ടി.വി.ഗോപി, ദേവസ്ഥാനം സേവാസമിതി സെക്രട്ടറി കെ. വിശ്വനാഥൻ, കോട്ടച്ചേരി കാഴ്ച കമ്മിറ്റി രക്ഷാധികാരി ഐശ്വര്യ കുമാരൻ, മാതൃസമിതി അംഗങ്ങൾ, മറ്റു ഭാരവാഹികൾ, വാല്യക്കാർ, നാട്ടു കാർ സംബന്ധിച്ചു







