ചങ്ങനാശ്ശേരി : കന്യാസ്ത്രീയെ പീഡിപ്പിച്ചു. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള കന്യാസ്ത്രീയെയാണ് പീഡിപ്പിച്ചത്. സംഭവത്തിൽ ആശുപത്രി ഹൂമൻ റിസോഴ്സസ് മാനേജർ ബാബു തോമസ് (45) എന്നയാളെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പൊൻകുന്നം സ്വദേശിയാണ് . ആശുപത്രി മാനേജർ ആയിരിക്കെയാണ് ഇയാൾ കന്യാസ്ത്രീയെ നിരന്തരമായി പീഡിപ്പിച്ചിരുന്നത് എന്നാണ് പരാതി. ഫോണിലൂടെ പതിവായി അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു. മറ്റു കന്യാസ്ത്രീകളെയും ആശുപത്രിയിലെ മറ്റ് വനിത ജീവനക്കാരെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് പരാതിയുണ്ട്. പരാതി ഉയർന്നതിനെത്തുടർന്ന് ഇയാൾ ജോലിയിൽ നിന്ന് രാജിവച്ചതായി സഭ മാധ്യമ വിഭാഗം അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.







