നീലേശ്വരം: നഗരത്തിലെ സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഓരോ വീടുകളിലെയും ജൈവ മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി പറഞ്ഞു. കൂടാതെ വരും വർഷങ്ങളിൽ മുഴുവൻ വീടുകളിലും റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.നീലേശ്വരം നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ബെക്കാഷി ബക്കറ്റ് വിതരണോദ്ഘാടനത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. 3000 രൂപ വില വരുന്ന രണ്ട് ബൊക്കാഷി ബക്കററുകൾക്ക് ആകെ വിലയുടെ പത്ത് ശതമാനമായ 300 രൂപയാണ് ഒരു ഗുണഭോക്താവ് അടക്കേണ്ടത്. ബാക്കി തുക നഗരസഭയാണ് വഹിക്കുന്നത്. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർമാൻ കെവി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ പി സതീശൻ , കെ പ്രകാശൻ ,വി രാജം, ഷിജിത പി.കെ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബീന വി വി, ഷിജു കെ . നഗരസഭാ സെക്രട്ടറി ആയുഷ് ജയരാജ് സം ബന്ധിച്ചു .







