മടിക്കൈ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം കാലിച്ചാം പൊതിയിൽ ആരംഭിച്ചു.
കേരള കേന്ദ്ര സർവകലാശാല സ്കൂൾ ഓഫ് മെഡിസിൻ വിഭാഗം ഡീൻ പ്രൊഫ. മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ശശീന്ദ്രൻ മടിക്കൈ, വി.ടി. കാർത്യായനി, ഡോ. എം.വി. ഗംഗാധരൻ, ഡോ. സി.രാമകൃഷ്ണൻ, ഡോ. എ. മോഹനൻ, എ.എം. ബാലകഷ്ണൻ,, ടി. ഭാസ്ക്കരൻ,
സംസാരിച്ചു. ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവ് അമ്പു പണ്ടാരത്തലിനെ പൊന്നാടയണിയിച്ച് അനുമോദിച്ചു.
കാസർകോട്, പരപ്പ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മേഖല സമ്മേളനത്തിൽ നിന്ന് തെരെഞ്ഞെടുത്ത 150 പേർ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നു.
ജില്ലാ സെക്രട്ടറി പി പി രാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ പ്രേമരാജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം. ദിവാകരൻ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ടി.കെ ദേവരാജൻ സംഘടനാ രേഖ അവതരിപ്പിച്ചു. വിവിധ പരിപാടികളും ഉണ്ടാവും. തിങ്കളാഴ്ച രാവിലെ ചർച്ച. തുടർന്ന് കേന്ദ്രനിർവാഹക സമിതി അംഗം എസ് യമുന പ്രവർത്തന രേഖ അവതരിപ്പിക്കും.
തുടർന്ന് തെരെഞ്ഞെടുപ്പ്.
ചെറുവത്തൂർ ശിലാപാളികൾ സംരക്ഷിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.







