കാസര്‍കോട്: വീട്ടില്‍ നിന്നു പുറത്തു പോകുന്ന മകന്‍ സ്ഥിരമായി വൈകിയെത്തുന്നത് സംബന്ധിച്ച് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സംഭവത്തെ കുറിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്ന് കാസര്‍കോട് വനിതാ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ഇബ്രാഹിം എന്ന ആള്‍ക്കെതിരെയാണ് കേസെടുത്തത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വനിതാ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 16കാരന്‍ വൈകുന്നേരം വീട്ടില്‍ നിന്നു പുറത്തേയ്ക്കു പോയാല്‍ വൈകിയാണ് തിരിച്ചെത്തുന്നത്. വീട്ടുകാര്‍ ഇതേ കുറിച്ച് അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ല. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടി ഒരാളുടെ കടുത്ത ചൂഷണത്തിനു ഇരയാകുന്നെന്നു കണ്ടെത്തിയത്. തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം വനിതാ പൊലീസിനെ അറിയിച്ചത്.







