കാസർകോട് : 27 മുതൽ ഫെബ്രുവരി 15 വരെ ആന്ധ്ര പ്രദേശിലെ വിസിയാനഗരത്തിൽ നടക്കുന്ന അണ്ടർ-14 ആൺകുട്ടികളുടെ സൗത്ത് സോൺ ഇന്റർ സ്റ്റേറ്റ് ടൂര്ണമെന്റിലേക്കുള്ള അണ്ടർ-14 കേരള ടീമിൽ അമർനാഥ് കെ ഇടം നേടി. 2025-26 വർഷത്തെ ഇന്റർസ്റ്റേറ്റു ടൂർണമെന്റിൽ ജില്ലാ അണ്ടർ 14 ടീമിന്റെ ക്യാപ്റ്റനായിരുന്ന അമർനാഥ് കെ 6 മത്സരങ്ങളിൽ ഒരു സെഞ്ചുറി അടക്കം 254 റൺസും 7 വിക്കറ്റുകളും നേടിയിട്ടുണ്ട് . ഓൾ റൗണ്ടറായ അമർനാഥ് നിലേശ്വരം സ്വദേശിയാണ്.







