കാസര്‍കോട്: 16കാരിയെ പിതാവിന്റെ അടുത്ത ബന്ധുവായ 40 കാരന്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
പീഡനത്തിനു ഇരയായ പെണ്‍കുട്ടിയുടെ പിതാവ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്. ഇതിനിടയിലാണ് ഇയാളുടെ ബന്ധുവായ 40കാരന്‍ വീടുമായി ബന്ധം സ്ഥാപിച്ചതത്രെ. ഇതിന്റെ മറവില്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായതോടെ നടത്തിയ കൗണ്‍സിലിംഗിലാണ് സംഭവം പുറത്തായതും പൊലീസ് കേസെടുത്തതും.







