കുമ്പള : കോടതി വിധി നീട്ടിക്കൊണ്ട് പോവുകയും ഫാസ്റ്റ് ടാഗ് വഴി ടോൾ പിരിവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ടോൾ പ്ലാസ പൂട്ടുന്നത് വരെ പ്രക്ഷോഭം മുന്നോട്ട് കൊണ്ട് പോകാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തിൽ ജില്ലയിലെ മുഴുവൻ വനിതാ സംഘടനകളെയും കൂട്ടായ്മകളെയും ഉൾപ്പെടുത്തി ടോൾ പ്ലാസയിലേക്ക് വനിതാ മാർച്ച് സംഘടിപ്പിക്കും. ഒപ്പം നിയമ പോരാട്ടം ശക്തമാക്കാനും ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.വി പി അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. സി എ സുബൈർ,അഷ്റഫ് കാർള, അസീസ് കളത്തൂർ,എ കെ ആരിഫ്,, ലക്ഷ്മണ പ്രഭു, താജുദ്ദീൻ മൊഗ്രാൽ, അബ്ദുല്ലത്തീഫ് കുമ്പള, ബി മുഹമ്മദലി, ഫാറൂഖ് ഷിറിയ, കെ വി യൂസുഫ്, സത്താർ ആരിക്കാടി, മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.







