കാസര്‍കോട്: നാട്ടിലിറങ്ങി കൃഷിനാശം വരുത്തുന്ന രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പഞ്ചായത്ത് വന്യജീവി സംരക്ഷണ നിയമം 4(1) ബി പ്രകാരം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരമുള്ള പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞിയുടെ നിര്‍ദ്ദേശപ്രകാരം മൂലടുക്ക , ചാലില്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് സീനിയര്‍ ഷൂട്ടര്‍ ബി അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വെടിവച്ചു വീഴ്ത്തിയത്. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍വി സത്യന്‍, വിനോദ് കുമാര്‍ തുടങ്ങിയവരും സംയുക്ത പട്രോളിംഗില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അറിയിച്ചു. പുതിയ ഭരണസമിതി വന്നതിനു ശേഷം ജില്ലയില്‍ നടത്തിയ ആദ്യത്തെ പന്നി നിര്‍മ്മാര്‍ജ്ജന പരിപാടിയാണ് മുളിയാറില്‍ നടന്നത്.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബാബു, അബ്ദുല്ല കുഞ്ഞി കളത്തൂര്‍, മണികണ്ഠന്‍ എന്നിവരും ഉണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പന്നികളുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിച്ചു.







