കാസര്‍കോട്: മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ച നടത്തിയ പ്രത്യേക പരിശോധന (കോംപോ)യില്‍ നിരവധി പേര്‍ കുടുങ്ങി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന രാത്രി 12 മണിവരെ നീണ്ടു നിന്നു. പിടിയിലായവരില്‍ ഏറെയും ഇരുചക്രവാഹന യാത്രക്കാരാണ്. പിടിയിലായവര്‍ക്കെതിരെ വിവിധ പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ വരും ദിവസങ്ങളും പരിശോധന തുടരാനാണ് പൊലീസിന്റെ തീരുമാനം.
വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ്ഗ്, ബേക്കല്‍, ബേഡകം, ചന്തേര, ചീമേനി, നീലേശ്വരം, കാസര്‍കോട്, ആദൂര്‍, മഞ്ചേശ്വരം സ്‌റ്റേഷനുകളിലാണ് കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തത്.







