കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ചക്രക്കസേരയില്‍ പെരുമ്പാമ്പ് കയറിയിരുന്നു. ആര്‍ദ്രം മിഷന് കീഴില്‍ നിര്‍മിച്ച കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ചക്രക്കസേരയില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന നിലയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ആണ് പാമ്പിനെ ആദ്യം കണ്ടത്.
വിവരമറിഞ്ഞ് ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരന്‍ ചെമ്മട്ടംവയലിലെ എച്ച്.അരുണ്‍ കുമാര്‍ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. കെട്ടിടത്തിന് സമീപത്തെ കാട്ടില്‍ നിന്നാകാം പാമ്പ് അകത്ത് കടന്നതെന്ന് അധികൃതര്‍ സംശയിക്കുന്നു.







