കേരള വികസനത്തിനു പുതിയദിശാബോധം: വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം ഇന്നു പ്രകടമായെന്നു പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ആസൂത്രിത വികസനത്തിലേക്കുള്ള ധൃതഗതിയിലുള്ള മുന്നേറ്റത്തിനു കരുത്തുറ്റ അടിത്തറയാവുന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ക്ഷേമ പദ്ധതികളുടെ വിതരണവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തു പുതിയ മൂന്നു അമൃതഭാരത് എക്സ്പ്രസ് ട്രയിനുകളും ഒരു പാസഞ്ചര്‍ ട്രെയിനും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. നഗര ഉപജീവനമാര്‍ഗ്ഗം, ശാസ്ത്ര നവീകരണം, പൗര കേന്ദ്രീകൃത സേവനങ്ങള്‍, നൂതന ആരോഗ്യ സംരക്ഷണം, സ്വാനിധി വായ്പാ വിതരണം, സി എസ് ഐ ആര്‍- എന്‍ ഐ ഐ ഐ എസ് ടി ഇന്നെവേഷന്‍, ടെക്നോളജി എന്റര്‍പ്രണേര്‍ഷിപ്പ് ഹബ്ബ് എന്നീ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആധ്യക്ഷം വഹിച്ചു. ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, രാജീവ് ചന്ദ്രശേഖര്‍, എംബി രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. വിമാനത്താവളത്തില്‍ നിന്ന് ഉദ്ഘാടനം നടന്ന പുത്തരിക്കണ്ടം മൈതാനം വരെ റോഡ് ഷോ ആയി എത്തിയ പ്രധാനമന്ത്രിയെ റോഡിനിരുവശവും നിന്ന വന്‍ ജനാവലി ആഹ്ലാദത്തോടെയും പ്രത്യാശയോടെയും വരവേറ്റു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page