തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബുവിനു ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ശേഷം ആദ്യമായി ജാമ്യം ലഭിക്കുന്ന പ്രതിയാണ് ദേവസ്വംബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായ മുരാരി ബാബു.
അതേസമയം സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അന്വേഷണം ഊര്‍ജ്ജിതമാക്കി.







