പുതിയ ചിത്രത്തിന് വേണ്ടി പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍; താടി കളഞ്ഞ് കട്ടി മീശ വച്ചുള്ള ചിത്രം ഏറ്റെടുത്ത് ആരാധകര്‍

കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച നടന്‍ മോഹന്‍ലാലിന്റെ പുതിയ ലുക്കിലുള്ള ചിത്രം ഏറ്റെടുത്ത് ആദാധകര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ ലാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിലെ ലുക്കാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വന്‍ വിജയം നേടിയ തുടരും എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

മോഹന്‍ലാലിന്റെ കരിയറിലെ 366 ാം ചിത്രത്തിന്റെ വര്‍ക്കിംഗ് ടൈറ്റില്‍ എല്‍ 366 എന്നാണ്. സിനിമയുടെ ചിത്രീകരണം ഇന്ന് തൊടുപുഴയില്‍ ആരംഭിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ച് നടന്നിരുന്നു. ദൃശ്യം 3 ന് ശേഷം ഈ സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ വീണ്ടും തൊടുപുഴയിലേക്ക് ചിത്രീകരണത്തിനായി എത്തുകയാണ് . നിരവധി വിജയ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുളള ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 21 ാമത്തെ ചിത്രം കൂടിയാണിത്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page