കാസര്‍കോട്: കാനത്തൂര്‍ ഗോപി ആന്റ് നാണു മെമ്മോറിയര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാമത് കാനത്തൂര്‍ സെവന്‍സ് ഫ്‌ളഡ്‌ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി ഗോപിനാഥന്‍ നായര്‍, കണ്‍വീനര്‍ രാമപ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇ മണികണ്ഠന്‍ സംബന്ധിച്ചു. ഫെബ്രുവരി ഏഴുമുല്‍ 14 വരെയാണ് ടൂര്‍ണ്ണമെന്റ്.
വിദേശ-ദേശീയ-സംസ്ഥാന താരങ്ങളുള്‍പ്പെടെ അണിനിരക്കുന്ന ടൂര്‍ണ്ണമെന്റില്‍ ജില്ലയിലെ എട്ട് ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. ഏഴിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കെ എഫ് സി കാറഡുക്കയും സിറ്റിസണ്‍ ഉപ്പളയും ഏറ്റുമുട്ടും. 11നും 12നും സെമി ഫൈനലും 14ന് ഫൈനല്‍ മത്സരം നടക്കും. എല്ലാ ദിവസവും രാത്രി 8.30 മുതലാണ് മത്സരം ആരംഭിക്കുക. 3000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഓരോ ടീമുകളിലും മൂന്നു വീതം വിദേശ താരങ്ങള്‍ കളത്തിലിറങ്ങും.







